മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് തിയറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം. ചിത്രത്തിന്റെ ബുക്കിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങ് സൂചനകൾ ശുഭസൂചനയാണ് നൽകുന്നത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ നേര് ആഗോളതലത്തിൽ ഇതുവരെ ഒരു കോടിയിലധികം രൂപ സമാഹരിച്ചുവെന്നാണ് റിപ്പോർട്ട്. ട്രേഡ് അനലിസ്റ്റുകളാണ് സൗത്ത് വുഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡിനെ പ്രി – സെയിലിൽ മോഹൻലാൽ ചിത്രം നേര് മറികടന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷയും ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയും എല്ലാം അഡ്വാൻസ് ബുക്കിങ്ങിൽ ദൃശ്യമാണ്. ജീത്തും ജോസഫും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതു തന്നെയാണ് നേരിനെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരമാക്കുന്നതും.
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും നേര് സിനിമയ്ക്കുണ്ട്. വിജയമോഹൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിൽ വക്കീൽ വേഷത്തിൽ തിളങ്ങിയ നടിയാണ് ശാന്തി മായദേവി. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്ലാല് ചിത്രത്തിന്റെ ടാഗ് ലൈന്. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
#Neru Global Advance Crossed ₹1 CRORES
In Cinemas From Tomorrow ✌️ pic.twitter.com/6E2Qpf5FOO
— Southwood (@Southwoodoffl) December 20, 2023