ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് നേര്. റിലീസ് ചെയ്ത് ഏഴാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് നടത്തുകയാണ് നേര്. ആറു ദിവസം കൊണ്ട് ആഗോളതലത്തിൽ ചിത്രം നേടിയത് 40 കോടി രൂപയാണ്. കേരളത്തിൽ നിന്ന് മാത്രം 20 കോടിയിൽ അധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
ബിഗ് ബജറ്റ് ചിത്രങ്ങളായ സലാറും ഡങ്കിയും കേരളത്തിൽ നേരിന് ഒരു എതിരാളി ആയി മാറിയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്പതു കോടിയിലേക്കുള്ള കുതിപ്പിലാണ് നേര്. ക്രിസ്മസ് ദിവസത്തെ അഡ്വാൻസ് ബുക്കിംഗിൽ മറ്റ് രണ്ട് ചിത്രങ്ങളെയും അപേക്ഷിച്ച് ഒന്നാമത് ആയിരുന്നു നേര്. ക്രിസ്മസ് ദിനത്തിലേക്ക് മാത്രമായി നടന്ന അഡ്വാൻസ് ബുക്കിങ്ങിൽ 1.88 കോടി രൂപയാണ് മോഹൻലാന്റെ നേര് സ്വന്തമാക്കിയത്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
#Neru 7th Day Running —CROSSED 40 CRORES GROSS COLLECTION from WORLDWIDE MARKET.
KERALA – 20+ CRORES.FLYING START 👏 pic.twitter.com/VtwqCRqnAV
— AB George (@AbGeorge_) December 27, 2023