തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ് പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹചിത്രങ്ങള്‍ വിഘ്നേഷ് ശിവന് സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ളിക്സ് പിന്മാറിയതെന്നാണ് ലഭിക്കുന്ന വിവരം. വിവാഹത്തിന് തൊട്ടുപിന്നാലെ വിഘ്നേഷ് ശിവന് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് വിഘ്നേഷ് ശിവന് ചിത്രങ്ങള്‍ പങ്കുവച്ചത്.
ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്നും ഇതിനാലാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.വിവാഹത്തിന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്ക് നല്‍കിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍
മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ജൂണ്‍ ഒന്‍പതിനായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം നടന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാന്, രജനീകാന്ത്, കമല്ഹാസന്, സൂര്യ, ജ്യോതിക, കാര്‍ത്തി, സംവിധായകന്മാരായ ആറ്റ്ലി, ഗൗതം വാസുദേവ മേനോന് ഉള്‍പ്പെടെ നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്ളിക്സിനാണെന്ന് നേരത്തേ മുതല്‍ വാര്‍ത്തകളുണ്ടായിരുന്നു. വിവാഹം സംവിധാനം ചെയ്യുന്നത് ഗൗതം വാസുദേവ മോനോന് ആണെന്നും വിവരം ഉണ്ടായിരുന്നു.