മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിഷാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ പ്രകടനവും പ്രശംസ നേടുന്നുണ്ട്. ഇപ്പോഴിതാ റോഷാക്ക് നെറ്റ്ഫ്ളിക്സ് വാങ്ങാന്‍ തീരുമാനിച്ചിരുന്ന സംഭവം പറയുകയാണ് മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് ജിന്‍സ്.
ഒടിടി റിലീസിനായി റോഷാക്കിന് നെറ്റ്ഫ്ളിക്സ് ഇട്ട വില കേട്ട് താന്‍ ഞെട്ടിയെന്ന് റോബര്‍ട്ട് പറയുന്നു. അത് കൊടുക്കാമായിരുന്നു എന്ന് താന്‍ പറഞ്ഞപ്പോള്‍ അതിന് മമ്മൂക്ക പറഞ്ഞ മറുപടി ഇതായിരുന്നു, ‘ഈ പടം വേറെ ലെവലില്‍ വരും, ബോക്സ് ഓഫീസില്‍ വലിയ ചലനം ഉണ്ടാക്കും, താന്‍ നോക്കിക്കോ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ കണക്കുകൂട്ടലുകള്‍ കൃത്യമായിരുന്നുവെന്നും റോബര്‍ട്ട് പറയുന്നു.
ഒക്ടോബര്‍ ഏഴിനായിരുന്നു റോഷാക്ക് പ്രേക്ഷകരിലേക്ക് എത്തിയത്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും റോഷാക്കിനുണ്ടായിരുന്നു. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം എന്നിവരും ചിത്രത്തിലുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന് മുകുന്ദന് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്, ചമയം റോണക്സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.