തീയറ്ററുകളില്‍ വന്‍ തംരംഗം സൃഷ്ടിച്ച തല്ലുമാല നെറ്റ്ഫ്ളിക്സ് വഴി റിലീസ് ചെയ്തിരിക്കുകയാണ്. ഒടിടിയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. ടൊവിനോ തോമസ് അവതരിപ്പിച്ച മണവാളന് വസീമും ലുക്മാന് അവറാന് അവതരിപ്പിച്ച ജംഷിയും തമ്മിലുള്ള ആദ്യ ഫൈറ്റിന്റെ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഓഗസ്റ്റ് 12നാണ് തല്ലുമാല തീയറ്ററുകളില്‍ എത്തിയത്. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 71.36 കോടിയാണ്. കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഓഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ആയത്. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്. ഇന്ത്യന്‍ റിലീസില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്ക്രീന്‍ കൗണ്ട് ഉണ്ടായിരുന്നു.
ചിത്രത്തിന്റെ രചന മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് നിര്‍വഹിച്ചത്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് ആണ് ചിത്രം നിര്‍മിച്ചത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍, കല്യാണി പ്രിയദര്ശന് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.