കുഞ്ചാക്കോ ബോബന് എന്ന നടനെ പ്രേക്ഷകര്‍ക്ക് ലഭിച്ച ചിത്രമായിരുന്നു അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന് അവതരിപ്പിച്ച സുധിയേയും ശാലിനിയുടെ മിനിയേയും പ്രേക്ഷകര്‍ ഏറ്റെടുത്തു. അക്കാലത്തെ ഹിറ്റ് ചിത്രമായിരുന്നു അനിയത്തിപ്രാവ്. ചിത്രത്തിലെ ഗാനങ്ങളും വന്‍ ഹിറ്റായിരുന്നു. അടുത്തിടെയാണ് അനിയത്തിപ്രാവുമായി ബന്ധപ്പെട്ട് നടന് കൃഷ്ണ വെളിപ്പെടുത്തല്‍ നടത്തിയത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് അവതരിപ്പിച്ച സുധിയാകേണ്ടിയിരുന്നത് താനാണ് എന്നായിരുന്നു കൃഷ്ണ പറഞ്ഞത്. എന്നാല്‍ ഇത് തള്ളി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് ഫാസില്‍.
അനിയത്തിപ്രാവിലേക്ക് കൃഷ്ണനയെ പരിഗണിച്ചിട്ടില്ലെന്ന് ഫാസില്‍ പറഞ്ഞു. ഹരികൃഷ്ണന്സിലേക്കാണ് കൃഷ്ണയെ പരിഗണിക്കാന്‍ ആലോച്ചിരുന്നത്. ഹരികൃഷ്ണന്‍സില്‍ കുഞ്ചാക്കോ ബോബന് ചെയ്ത വേഷം ചാക്കോച്ചന് ഡേറ്റില്ലെങ്കില്‍ കൃഷ്ണയെ കൊണ്ട് ചെയ്യിക്കാം എന്നായിരുന്നു ആലോചന. പക്ഷേ ചാക്കോച്ചന് ചെയ്യാമെന്ന് ഏല്‍ക്കുകയായിരുന്നുവെന്നും ഫാസില്‍ പറഞ്ഞു.
അനിയത്തിപ്രാവ് കഥ കേട്ട് ശേഷം പറ്റിയ ആളെ തേടി നടക്കുകയായിരുന്നു. ഇതിനിടെയാണ് താന്‍ വീട് വച്ചതും അത് കാണാനായി കുഞ്ചാക്കോ ബോബനും അച്ഛനും അമ്മയും വന്നത്. അന്നെടുത്ത ഫോട്ടോ ആല്‍ബത്തില്‍ കണ്ടപ്പോള്‍ ഭാര്യയാണ് ചിത്രത്തിലേക്ക് ചാക്കോച്ചനെ പരിഗണിച്ചാലോ എന്ന് ചോദിച്ചത്. അങ്ങനെയാണ് കുഞ്ചാക്കോ ബോബന് അനിയത്തിപ്രാവില്‍ എത്തിയതെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു.