ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് രാഹുല്‍ ദ്രാവിഡിന്റെ ബോധവല്‍ക്കരണത്തോടെയുള്ള പുകയിലയ്ക്കെതിരെയുള്ള വന്മതില് പരസ്യം തിയറ്ററുകളില്‍ നിന്ന് ഔട്ടാകുന്നു. രാഹുല്‍ ദ്രാവിഡിന്റെ സംഭാഷണത്തോടെയുള്ള പരസ്യങ്ങള്‍ക്ക് പകരം പുതിയ പരസ്യങ്ങളാവും ഡിസംബര്‍ ഒന്നുമുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക.
ഞാന്‍ പുകയില ഉപയോഗിക്കുന്നില്ല. അതിനാല്‍ നിങ്ങളും പുകവലിക്കുകയോ പുകയില ഉപയോഗിക്കുകയോ ചെയ്ത് ജീവിതം പാഴാക്കരുതെന്ന രാഹുല്‍ ദ്രാവിഡിന്‍െറ സംഭാഷണത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 2012ലെ പുകയില പ്രചാരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണു പുകയില ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലും ടിവി പ്രോഗ്രാമുകളിലും പരിപാടിയുടെ ആരംഭത്തിലും മധ്യത്തിലും ചുരുങ്ങിയത് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം പ്രദര്ശിപ്പിക്കണമെന്നു നിയമം വന്നത്.
ഡിസംബര്‍ 1 മുതല്‍ പുതിയ പരസ്യങ്ങളാകും തിയററ്റുകളില്‍ കാണിക്കുക.’പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍’, ‘സുനിത’ എന്നീ പുതിയ പരസ്യങ്ങള്‍ ഉപയോഗിക്കാനാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. എന്നാല്‍ ദ്രവിഡിന്റെ ഈ പരസ്യം ട്രോളന്മാര്ക്കും ഏറെ ഇഷ്ടമായിരുന്നു.