യുവ നടിമാരായ അനശ്വര രാജനേയും മമിത ബൈജുവിനേയും ഉള്‍പ്പെടുത്തിയുള്ള ശീമാട്ടിയുടെ പുതിയ ക്യാമ്പെയ്ന് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ചികിലേറ്റി ഉയരങ്ങളില്‍ എത്തിച്ചവര്‍ക്കും, വെല്ലുവിളികളെ നേരിടാന്‍ തന്റേടം കാണിച്ചവര്‍ക്കും, കൂസലില്ലാതെ മോഹങ്ങളെ തേടിപ്പിടിച്ചവര്ക്കുമുള്ള ശീമാട്ടിയുടെ ബീന കണ്ണന്റെ ആദരമാണ് പുതിയ ക്യാമ്പെയ്ന് വിഡിയോയില്‍.
കാമ്പുള്ള വരികളാണ് വിഡിയോയുടെ ഹൈലൈറ്റ്. അനശ്വരയുടേയും മമിതയുടേയും ആറ്റിറ്റിയൂഡുകൂടി ചേര്‍ന്നപ്പോള്‍ വിഡിയോ വേറെ ലെവലായി. വിഡിയോയുടെ അവസാനം അനശ്വരയ്ക്കും മമിതയ്ക്കുമൊപ്പം ബീന കണ്ണനുമെത്തുന്നുണ്ട്. സാജിദ് യഹിയയാണ് വിഡിയോയുടെ സംവിധായകന്. സുഹൈല്‍ എം കോയയുടേതാണ് വരികളും കണ്‍സെപ്റ്റും.
സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രകാശ് അലക്സ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷാരോണ്‍ ശ്രീനിവാസ്. എഡിറ്റിംഗ് നിര്‍വഹിച്ചത് അമല്‍ മനോജ്. നിശാന്ത് സട്ടു ആണ് അസോസിയേറ്റ് ഡയറക്ടര്‍. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- ജിബിന്‍ നാരായണന്, ടിന്റോ ദേവസ്യ, ആദര്‍ശ്, വിഷ്ണു ബുദ്ധന്, അസിസ്റ്റന്റ് ക്യാമറ- അയിജിത്ത്സെന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ലിജു നദേരി, പ്രൊഡക്ഷന്‍ മാനേജര്‍- അജിത്ത് എ.എസ്, ആര്‍ട്ട് ഡയറക്ടര്‍- ബിനോയ്, മേക്കപ്പ്- ജിജേഷ്, കോസ്റ്റിയൂം- ശരണ്യ, കൊറിയോഗ്രാഫര്‍- റിഷ്ധന്‍ അബ്ദുള്‍ റഷീദ്, സ്റ്റില്‍ ഫോട്ടോ- നസീഫ് ഗഫൂര്‍, പ്രൊഡക്ഷന്‍ ഹൗസ്-സിപി ഫിലിം പ്രൊഡക്ഷന്‍സ്- ഏജന്‍സി- ബിബിപി ഇന്ത്യ