വീണ്ടും ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളുമായി നടി മീര ജാസ്മിൻ. അടിപൊളി അടിക്കുറിപ്പുമായാണ് നടി തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കാട്ടു പൂക്കളുടെ അനിയന്ത്രിതമായ സൗന്ദര്യം എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലേഡി മമ്മൂക്കയെന്ന് വരെയാണ് ആരാധകർ തങ്ങളുടെ പ്രിയ താരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
പൂക്കൾ കൊണ്ട് നിറഞ്ഞ ഒരു ഉടുപ്പാണ് താരം ധരിച്ചിരിക്കുന്നത്. കാതിൽ വലിയ വളയൻ കമ്മലുമുണ്ട്. ഒരു കസേരയിൽ ഇരിക്കുന്ന വിധത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. എക്സ്ട്രീംലി ഹോട്ട് ലുക്കിംഗ്, 40 ആണ് പുതിയ ഇരുപത്, തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോകൾക്ക് ലഭിക്കുന്നത്. നടി റെബ മോണിക്ക ജോൺ, നടൻ മുന്ന തുടങ്ങി നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ചെറിയ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമയിലൂടെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള മീര ജാസ്മിന്റെ രണ്ടാം വരവ്. 2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ, 2018ൽ പുറത്തിറങ്ങിയ പൂമരം എന്നീ സിനിമകൾക്ക് ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് മകൾ. സിനിമാവിശേഷങ്ങൾക്ക് ഒപ്പം വ്യക്തിപരമായ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
View this post on Instagram