സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിന്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമയില്‍ അഭിനയിച്ചത്. ഫിറ്റ്നസിനും ഏറെ പ്രാധാന്യം നല്കുന്ന താരം ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മീര ജാസ്മിന് പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.
സ്ലിം ലുക്കിലുള്ള ചിത്രങ്ങളാണ് മീര ജാസ്മിന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നാല്പതാം വയസിലും മീരയുടെ മേക്കോവറാണ് ചര്‍ച്ചയാകുന്നത്. ഈ പ്രായത്തിലും പതിനേഴിന്റെ ചെറുപ്പമെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. നിരവധി പേരാണ് മീരയുടെ ചിത്രങ്ങള്‍ ലൈക്ക് ചെയ്തും കമന്റ് ചെയ്തും രംഗത്തെത്തയിരിക്കുന്നത്.
കുടുംബത്തോടൊപ്പം ദുബായിലാണ് നിലവില്‍ മീര ജാസ്മിന് താമസിക്കുന്നത്. മകള്‍ എന്ന ചിത്രത്തിന് ശേഷം തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമായി കൈ നിറയെ ചിത്രങ്ങളാണ് മീരയെ തേടിയെത്തുന്നത്. സിനിമയില്‍ സജീവമാകാനാണ് മീരയുടെ തീരുമാനം.