സംവിധായകന് അമല്‍ നീരദും നടി ജ്യോതിര്‍മയിയും ഒന്നിച്ചിട്ട് ഏഴ് വര്‍ഷം. ഇന്നലെയായിരുന്നു ഇവരുടെ വിവാഹവാര്‍ഷികം. വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരുടേയും ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജ്യോതിര്‍മയിയെ ചേര്‍ത്തുപിടിച്ചു നില്ക്കുന്ന അമല്‍ നീരദാണ് ചിത്രത്തില്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ജ്യോതിര്‍മയ്.
2015 ഏപ്രില്‍ നാലിനായിരുന്നു അമല്‍ നീരദും ജ്യോതിര്‍മയിയും തമ്മിലുള്ള വിവാഹം. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം ജ്യോതിര്‍മയ് സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. ഇടയ്ക്ക് അമല്‍ നീരദും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ് ആരാധകര്‍ ജ്യോതിര്‍മയിയുടെ വിശേഷങ്ങള്‍ അറിയുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് അമല്‍ നീരദ് പങ്കുവച്ച ജ്യോതിര്‍മയിയുടെ തലമൊട്ടയടിച്ച ചിത്രം വൈറലായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭീഷ്മപര്വ്വമാണ് അമല്‍ നീരദിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. തീയറ്ററിലും തുടര്‍ന്ന് ഒടിടിയിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലീം, മാല പാര്‍വതി, ലെന, അനഘ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.