തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ഗോപിക രമേശ്. ചിത്രത്തില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഗോപികയുടെ അഭിനയത്തിന് ലഭിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം വാങ്ക് എന്ന ചിത്രത്തിലും ഗോപിക ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു.
View this post on Instagram
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇടയ്ക്ക് ചിത്രങ്ങളും വിഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താരം പങ്കുവച്ച ചിത്രങ്ങളും വിഡിയോയുമാണ് വൈറലായിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ടീ ഷര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്. പുസ്തക വായനയില്‍ മുഴുകിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
ഫോര്‍ ആണ് മലയാളത്തില്‍ ഗോപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഗോപികയ്ക്കൊപ്പം മമിത ബൈജുവും ചിത്രത്തിലുണ്ടായിരുന്നു. മാസ്ക് എന്ന ചിത്രത്തിന് ശേഷം സുനില്‍ ഹനീഫ് സംവിധാനം ചെയ്ത ചിത്രം മെയ് 20നാണ് തീയറ്ററുകളില്‍ എത്തിയത്.