മിനിസ്ക്രീനിലൂടെ പ്രേക്ഷകപ്രശംസ നേടി സിനിമയിലേക്ക് എത്തിയ താരമാണ് നടി ഷാലിൻ സോയ. എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിങ്ങ്, വിശുദ്ധൻ, റബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷാലിൻ. സോഷ്യൽ മീഡിയയിലും സജീവമാണ് ഷാലിൻ. അടുത്തിടെ ഷാലിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഗ്ലാമർ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
നടി തന്നെയാണ് തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ലോക്ക്ഡൗൺ കാലത്ത് കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും 13 കിലോയോളം ശരീരഭാരമാണ് ഷാലിൻ കുറച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വാർത്തയായതും ചർച്ചയായതും ഷാലിന്റെ ഈ ഗംഭീര മേക്കോവർ തന്നെ ആയിരുന്നു.
മേക്ക് ഓവറിനു ശേഷമുള്ള ചിത്രങ്ങൾ ഷാലിൻ സോയ അടുത്തിടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. 68 കിലോ ആയിരുന്നു ഷാലിൻ സോയയുടെ ശരീരഭാരം. ഇതാണ് ലോക്ക് ഡൗൺ കാലത്ത് താരം 55 കിലോ ആയി കുറച്ചത്. കീറ്റോ ഡയറ്റിലൂടെയും കൂടാതെ കൃത്യമായ വ്യായാമത്തിലൂടെയുമാണ് നടി ഇത് സാധ്യമാക്കിയത്. ഏതായാലും താരത്തിന്റെ മേക്ക് ഓവർ സൂപ്പർ ആയെന്നാണ് ആരാധകർ പറയുന്നത്.
View this post on Instagram