കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷണ്‍ ത്രില്ലര്‍ തേരിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ആക്ഷനും ഇമോഷനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എസ്. കെ സിനുവാണ്. ജിബൂട്ടിക്ക് ശേഷം ബ്ലൂ ഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തേര്. അമിത് ചക്കാലക്കല്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
നേരത്തെ പുറത്തുവിട്ട ‘തേര്’ ന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്ററിനും, മോഷന്‍ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിജയരാഘവന്, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ. ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ‘തേര്, ദ വണ്‍ ഇന്‍ ദ കോര്‍ണര്‍’ എന്ന ടാഗ് ലൈനോടു കൂടി എത്തുന്ന ചിത്രം ഉടന്‍ തീയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ജോബി. പി. സാം ആണ് ചിത്രം നിര്‍മിക്കുന്നത്. ടി ഡി ശ്രീനിവാസാണ് ‘തേരി’ന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ഡിനില്‍ പി കെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച ചിത്രത്തില്‍ യക്സനും നേഹയും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.