Categories: Malayalam

റിലീസ് വൈകുന്ന ചിത്രങ്ങളുടെ പ്രിന്റ് ലീക്ക് ആകുമെന്ന ഭയം:വീഡിയോയും ഓഡിയോയും രണ്ടായി സൂക്ഷിച്ച് അണിയറ പ്രവർത്തകർ

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സിനിമകളുടെ റിലീസുകൾ നീട്ടി വയ്ക്കുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്തിരിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെയാണ് ഈ ജാഗ്രതാ നിർദ്ദേശങ്ങൾ. ഇപ്പോഴത്തെ അവസ്ഥ വീണ്ടും തുടരുകയാണെങ്കിൽ ഇനിയും ചിത്രങ്ങളുടെ റിലീസിന് കാലതാമസം ഉണ്ടാകും എന്നാണ് അറിയുവാൻ കഴിയുന്നത്. എന്ന് റിലീസ് ചെയ്യുമെന്ന് ഉറപ്പില്ലാത്ത വലിയ ബഡ്ജറ്റിൽ ഉള്ള പലചിത്രങ്ങളുടെയും ചോര്‍ച്ച ഭയന്ന് ചിത്രങ്ങളുടെ ശബ്ദവും ദൃശ്യവും രണ്ടായി ലോക്ക് ചെയ്തു സൂക്ഷിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകർ. സിനിമകള്‍ അവസാന ഘട്ട ജോലിയായ ഡിജിറ്റല്‍ ഇന്റര്‍മീഡിയേറ്റ് ചെയ്തതിന് ശേഷം ശബ്ദവും ദൃശ്യവും ചേർത്ത് ഹാര്‍ഡ് ഡിസ്‌ക്കിലാക്കി സിനിമ പുറത്തിറക്കുകയാണ് ചെയ്യാറ്. എന്നാൽ ഈ പ്രക്രിയകൾ സിനിമ ചോർത്തുവാൻ ഇടയാക്കുമെന്ന് സംശയം ഉള്ളതിനാൽ മിക്ക സിനിമകളും ഡി ഐ സ്റ്റുഡിയോകളില്‍ ഔട്ട്പുട്ട് എടുക്കാതെ ലോക്ക് ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്.

മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം വണ്‍, ആസിഫ് അലിയുടെ കുഞ്ഞേല്‍ദോ, മോഹന്‍ലാല്‍ നായകനായി എത്തുന്ന പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ ചിത്രം മാലിക്, ടോവിനോ തോമസിന്റെ കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ്, ഇന്ദ്രജിത് നായകനായ ഹലാല്‍ ലൗ സ്റ്റോറി, കുഞ്ചാക്കോ ബോബന്റെ മോഹന്‍ കുമാര്‍ ഫാന്‍സ്, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥന്‍,എന്നിവയെല്ലാം ആണ് റിലീസ് ഡേറ്റും ചിത്രീകരണവും നിർത്തിവെച്ചിരിക്കുന്ന ചിത്രങ്ങൾ.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago