ടൊവിനോയെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത തല്ലുമാല മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ചക്കരച്ചുണ്ടില്‍ എന്ന ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തര്‍.
ടൊവിനോ അവതരിപ്പിക്കുന്ന വസീം മണവാളന്റെ വിവാഹ തലേന്നത്തെ ആഘോഷമാണ് പാട്ടില്‍. വിഷ്ണു വിജയ് ആണ് സംഗീത സംവിധായകന്. തീയറ്ററുകളില്‍ ഏറെ ഓളമുണ്ടാക്കിയതാണ് ഈ ഗാനം. ടൊവിനോ, ലുക്ക്മാന്‍, ഷൈന്‍ ടോം ചാക്കോ, ഗോകുലന്, ബിനു പപ്പു ഉള്‍പ്പെടെയുള്ളവരാണ് ഗാനരംഗത്തില്‍.
ഓഗസ്റ്റ് 12നാണ് തല്ലുമാല പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. വന്‍ പ്രമോഷന് പരിപാടികളുമായി എത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് ബോക്സ് ഓഫിസ് കളക്ഷനില്‍ നിന്നും വ്യക്തമാകുന്നത്. ചിത്രത്തില്‍ ഇരുപതുവയസുകാരനായാണ് ടൊവിനോ എത്തിയത്. കല്ല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക.