നവാഗതനായ കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന വിശുദ്ധ മെജോ എന്ന ചിത്രത്തിലെ നാലാമത്തെ പാട്ട് പുറത്തുവന്നു. ‘വൈപ്പിന്‍കര’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. വിരഹം പശ്ചാത്തലമാക്കിയുള്ളതാണ് ഗാനം. ഉന്മേഷ് കൃഷ്ണയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജസ്റ്റിന് വര്‍ഗീസാണ്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ കണ്ണ്, ഒറ്റമുണ്ട്, ആറാം നാള് സന്ധ്യക്ക് തുടങ്ങിയ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പ്രണയകഥയാണ് ‘വിശുദ്ധ മെജോ’ പറയുന്നത്. ഡിനോയ് പൗലോസാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആളാണ് ഡിനോയ് പൗലോസ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഡിനോയ് ആണ്. ലിജോ മോളാണ് ചിത്രത്തിലെ നായിക. മാത്യു തോമസ്, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
വിനോദ് ഷൊര്‍ണൂര്‍, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് വിശുദ്ധ മെജോ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നതും ജോമോന് ടി ജോണാണ്. ഷാഫി ചെമ്മാടാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.