സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ചതുരം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സ്വാസിക-അലന്‍സിയര്‍ എന്നിവര്‍ തമ്മിലുള്ള പ്രണയരംഗങ്ങളാണ് ടീസറിലുള്ളത്. നിരവധി പേരാണ് വിഡിയോക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.
View this post on Instagram
റോഷന് മാത്യു, ശാന്തി ബാലചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2019ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്ടെയ്ന്മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചതുരം തീയറ്ററുകളില്‍ എത്തിയത്. ത്രികോണ പ്രണയം പറയുന്ന ചിത്രത്തില്‍ സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. സ്വാസികയുടെ പ്രകടനം മികച്ച അഭിപ്രായമാണ് നേടുന്നത്.