സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് ബോളിവുഡ് താരം ആലിയ ഭട്ടിന്റെ പുതിയ വീഡിയോ ആണ്. ഇത്തവണ വീഡിയോയിൽ ശ്രദ്ധാകേന്ദ്രമായത് ആലിയ ഭട്ട് ധരിച്ചിരുന്ന ഷർട്ട് ആണ്. എക്സ്ട്രാ സൈസ് ആയിട്ടുള്ള ഈ ഷർട്ട് കണ്ട് മൂക്കത്ത് വിരൽ വെച്ചവർ വില അറിഞ്ഞാൽ ചിലപ്പോൾ ബോധം കെട്ടു വീഴും. ഒരു ലക്ഷം രൂപയാണ് ആലിയ ധരിച്ചിരിക്കുന്ന ഈ ഷർട്ടിന്റെ വില.
രൺബീർ കപൂറുമായുള്ള വിവാഹത്തിനു ശേഷം ആദ്യമായി ഷൂട്ടിംഗ് സെറ്റിലേക്ക് എത്തിയപ്പോൾ ആണ് താരം ഈ ഷർട്ട് ധരിച്ചത്. വിവാഹത്തിനു ശേഷം വീണ്ടും കരിയറിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് താരം. താരം ഇപ്പോൾ അഭിനയിക്കുന്നത് കരൺ ജോഹർ സംവിധാനം ചെയ്യുന്ന സിനിമയിലാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്കാണ് താരം വില പിടിപ്പുള്ള ഷർട്ടും ധരിച്ച് എത്തിയത്. എക്സ്ട്രാ സൈസ് ഷർട്ടിന് ഒപ്പം ഡെനിം ഷോർട്സ് ആണ് താരം ധരിച്ചിരുന്നത്.
താരം ധരിച്ചിരുന്ന ഷർട്ട് ലക്ഷ്വറി ബ്രാൻഡ് ആയ ബലൻസിയാഗയിൽ നിന്നുള്ള ഓവർ സൈസ്ഡ് ഷർട്ട് ആയിരുന്നു. വെളള ഷർട്ടിൽ ബ്രാൻഡിന്റെ ലോഗോ പ്രിന്റ് ചെയ്താണ് ഷർട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ രൂപയിൽ ഏകദേശം 1.3 ലക്ഷം രൂപയാണ് ഈ ഷർട്ടിന്റെ വില. പതിവു പോലെ മിനിമൽ മേക്കപ്പ് ധരിച്ചെത്തിയ താരത്തിന്റ ആക്സസറീസ് കമ്മലും സൺഗ്ലാസുമായിരുന്നു.
View this post on Instagram