കഴിഞ്ഞ ദിവസം യുവനടൻ ദുൽഖറിനെ കാണാന്‍ എത്തിയ ആരാധകരോടൊപ്പം താരം സെല്‍ഫി എടുത്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
എന്നാല്‍ ഗെയിറ്റിന് പുറത്ത് തടിച്ച് കൂടി ആര്‍ത്തുവിളിച്ച ആരാധകരോട് ദുല്‍ഖറിന് ഒരു അപേക്ഷയുണ്ടായിരുന്നു. തന്റെ മകള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ദുല്‍ഖര്‍ ആരാധകരെ ആംഗ്യം കാണിക്കുകയായിരുന്നു. ‘പോവല്ലെ ഇക്കാ’ എന്ന് ആരാധകര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. ആരാധകര്‍ ശബ്ദം കുറച്ചതോടെ പുറത്തിറങ്ങി വന്ന ദുല്‍ഖര്‍ അവര്‍ക്കൊപ്പം സെല്‍ഫിയും എടുത്തു.
മമ്മൂട്ടിയുടെ ജൻമദിനത്തിൽ വീട്ടിലെത്തിയ ആരാധകർക്ക് മമ്മൂട്ടി കേക്ക് നൽകി ജൻമദിനം ആഘോഷിച്ചത് വാർത്തയായിരുന്നു. പിന്നീട് അവരോടോപ്പം സെൽഫിയും എടുത്താണ് മമ്മൂട്ടി ആരാധകരെ യാത്രയാക്കിയത്