സി.എഫ്.സി ഫിലിംസിന്റെ ബാനറില്‍ മുഹമ്മദ് അബ്ദുല്‍ സമദ് നിര്‍മ്മിച്ച് നവാഗതനായ ഹാരിസ് കല്ലാര്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്ന ‘മിസ്റ്റര്‍ ഹാക്കര്‍’ എന്ന ചിത്രത്തിന്റെ ന്യൂ ഇയര്‍ ഗ്ലീംസ് പുറത്തിറങ്ങി. നിഗൂഢത നിറഞ്ഞതാണ് പുറത്തിറക്കിയിരിക്കുന്ന ഗ്ലീംസസ്. പുതുമുഖം ഹാരിസ്, അന്ന രേഷ്മ രാജന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സോഹന്‍ സീനു ലാല്‍, പാഷാണം ഷാജി, മാണി സി കാപ്പന്, ടോണി ആന്റണി, റോയ് മാത്യു, ഷാന്‍ വടകര, എം. എ നിഷാദ്, സാജന് സൂര്യ, സയ്യിദ് അടിമാലി, ബിജു മനോജ്, ഷാഹുല്‍, രാജേഷ് കെ മത്തായി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഷ്റഫ് പാലാഴിയാണ് ഛായാഗ്രഹണം. വിപിന്‍ എംജി എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് റോണി റാഫേല്‍, സുമേഷ് കൂട്ടിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ്. റഷീദ് ഇ എ, നൗഫല്‍ പിഎ എന്നിവര്‍ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ചാക്കോ കാഞ്ഞുപറമ്പന്, ആര്‍ട്ട്- രാജന് ചെറുവത്തൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാന്‍ വടകര, പ്രൊഡക്ഷന്‍ ഡിസൈന്‍- ഷാജിത്ത് തിക്കോടി, ആക്ഷന്‍- ജിറോഷ്, മേക്കപ്പ്- മനു പാലോട്, കോസ്റ്റിയൂം- ഗായത്രി നിര്‍മ്മല, പിആര്ഒജ പി ശിവപ്രസാദ് എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.