വിവാഹത്തിനു ശേഷം തിരുപ്പതിയിൽ എത്തി ദർശനം നടത്തി നവദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും. ക്ഷേത്രദർശനം നടത്തിയതിനു ശേഷം വിഘ്നേഷിന്റെ കൈ പിടിച്ച് ഇറങ്ങിവരുന്ന നയൻതാരയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ആദ്യം വിവാഹവേദിയായി തിരുപ്പതി ക്ഷേത്രമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, നിലവിലെ കോവിഡ് സാഹചര്യത്തിൽ 150 അതിഥികളെ അനുവദിക്കാൻ കഴിയില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വിവാഹവേദി ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു.
ആരാധകരും ഇന്ത്യൻ സിനിമാ ലോകവും ഒരുപോലെ കാത്തിരുന്ന വിവാഹം ആയിരുന്നു നയൻതാര – വിഘ്നേഷ് ശിവൻ വിവാഹം. അത്യാഢംബരത്തോടെയാണ് വിവാഹം ചെന്നൈയിൽ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാലോകത്തെ പ്രമുഖരും ഉൾപ്പെടെ വളരെ കുറച്ചുപേർ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ജൂൺ ഒമ്പതിന് എല്ലാവരുടെയും ആശിർവാദത്തോടെയും അനുഗ്രഹത്തോടെയുമാണ് വിഘ്നേഷ് നയൻതാരയെ താലിചാർത്തിയത്.
ചെന്നൈ മഹാബലിപുരത്തുള്ള ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വെച്ചായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനുമായുള്ള വിവാഹം. നടൻ രജനികാന്ത്, ഷാരുഖ് ഖാൻ ഉൾപ്പെടെ സിനിമാരംഗത്ത് നിന്നുള്ള നിരവധി പ്രമുഖർ വിവാഹച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. വിക്കിയുടെ കുടുംബത്തിലെ പുതിയ അംഗമായി മാറിയ നയൻതാര വിക്കിയുടെ ബന്ധുക്കൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയാണ് ആ കുടുംബത്തിലേക്ക് പ്രവേശിച്ചത്.
@VigneshShivN & #Nayanthara are now in Thirupathi 😍😍💛💛💛 New Couple 🙈🫶🏽 #ladysuperstar #ladysuperstarnayanthara #WikkiNayan pic.twitter.com/jmQUF8gXKW
— Nayantharaaa (@NayantharaKK) June 10, 2022
Wikki Nayan In Tirupati! ❤️❤️@VigneshShivN@casinopicture #Nayantharawedding #WikkiNayanWedding #WikkiNayan pic.twitter.com/OIsPxhYW0Z
— casino pictures (@casinopicture) June 10, 2022