എ ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തില്‍ രണ്ട് നായികമാര്‍. നയന്‍താരയും, കീര്‍ത്തി സുരേഷുമാണ് നായികമാരായി എത്തുന്നത്. മാസ് എന്റര്‍ടെയ്നറായി എത്തുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നതായിരിക്കുമെന്ന് എ ആര് മുരുഗദോസ് പറഞ്ഞു.
ഇരട്ട വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാള്‍ പൊലീസ് ഓഫീസറും രണ്ടാമത്തെയാള്‍ സാമൂഹ്യ പ്രവര്‍ത്തകനുമാണ്. ചന്ദ്രമുഖി, ശിവാജി , കുസേലന് തുടങ്ങിയ ചിത്രങ്ങളില്‍ രജനിക്കൊപ്പം നയന്‍താര അഭിനയിച്ചിട്ടുണ്ട്.
ഒരുപിടി പ്രമുഖരാണ് സിനിമയ്ക്കു പിന്നിലും അണിനിരക്കുന്നത്. സംഗീതം കൈകാര്യംചെയ്യുന്നത് അനിരുദ്ധ് രവിചന്ദറാണ്. പേട്ടയിലൂടെ ആദ്യമായാണ് അനിരുദ്ധ് രജനിചിത്രത്തിന് സംഗീതം നല്‍കിയത്. സന്തോഷ് ശിവനായിരിക്കും ക്യാമറ കൈകാര്യംചെയ്യുക. ഒരു മാസ് എന്റര്‍ടൈന്‍മെന്റ് ചിത്രമാണ് ഒരുക്കുകയെന്ന് മുരുഗദോസ് പ്രതികരിച്ചിട്ടുണ്ട്. സണ്പിക്ചേഴ്സായിരിക്കും നിര്‍മാതാക്കള്‍. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.