‘ദി സിമ്പിള്‍ ലൈഫ്’ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയാണ് അമേരിക്കന്‍ നടിയായ നിക്കോള്‍ റിച്ചി. കഴിഞ്ഞ ദിവസമാണ് താരത്തിന് നാല്പത് വയസ്സായത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്തു റിച്ചി. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയില്‍ തലനാരിഴയ്ക്കാണ് ഒരു ദുരന്തത്തില്‍ നിന്ന് താരം രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ഇന്‍സ്റ്റയില്‍ പങ്കിട്ടിട്ടുണ്ട് താരം.
പിറന്നാള്‍ കേക്കില്‍ കത്തിച്ചുവച്ചിരിക്കുന്ന മെഴുകുതിരികള്‍ ഊതി കെടുത്തുന്നതിനിടയില്‍ അബദ്ധത്തില്‍ നിക്കോളിന്റെ മുടിക്ക് തീപിടിക്കുന്നതാണ് വീഡിയോയിലുള്ളത്. മുടി കത്തുന്നതോടെ നിക്കോള്‍ അലറി വിളിക്കുന്നതും വീഡിയോയില്‍ കാണാം. ഒരു സുഹൃത്ത് ഓടിയെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. നിരവധി സെലിബ്രിറ്റികളും കമന്റുകളുമായി എത്തിയിട്ടുണ്ട്. നിക്കോളിന്റെ ഭര്‍ത്താവും സംഗീതജ്ഞനുമായ ജോയല്‍ മാഡന്‍, ‘ദാറ്റ്സ് ഹോട്ട്’ എന്നാണ് കമന്റു ചെയ്തത്.
നിക്കോള്‍ ദി സിമ്പിള്‍ ലൈഫ് എന്ന റിയാലിറ്റി പരമ്പരയിലൂടെയാണ്പ്രശസ്തയാകുന്നത്. 2003 മുതല്‍ 2007 വരെ ഈ പരിപാടി സംപ്രേഷണം ചെയ്തു. കിഡ്സ് ഇന്‍ അമേരിക്ക, വൈറ്റ് കോളര്‍ ബ്ലൂ തുടങ്ങിയ സിനിമകലിലൂടേയും സിക്സ് ഫീറ്റ് അണ്ടര്‍, രുപോളിന്റെ ഡ്രാഗ് റേസ് തുടങ്ങിയ ടിവി ഷോകളിലും നിക്കോള്‍ ശ്രദ്ധേയയാണ്.