മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് പ്രേക്ഷകരിലേക്ക്. മാര്‍ച്ച് പതിനൊന്നിന് ചിത്രം തീയറ്ററുകളിലെത്തും. പതിവ് ഫോര്‍മാറ്റില്‍ നിന്ന് മാറി യൂത്തിന് പ്രാധാന്യം നല്‍കിയാണ് ഇത്തവണ വൈശാഖ് എത്തുന്നത്. റോഷന് മാത്യു, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങള്‍. കപ്പേളയ്ക്ക് ശേഷം അന്ന ബെന്നും റോഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്.
ഒരു രാത്രിയില്‍ കൊച്ചി നഗരത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ കഥാ പശ്ചാത്തലം. സസ്പെന്‍സ്, ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ഷാജികുമാര്‍ ഛായാഗ്രഹണവും രഞ്ജിന് രാജ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പ്രിന്റോ എന്നിവര്‍ ചേര്‍ന്നാണ് നൈറ്റ് ഡ്രൈവ് നിര്‍മ്മിച്ചിരിക്കുന്നത്.
റോഷനും അന്നയ്ക്കും പുറമേ ഇന്ദ്രജിത് സുകുമാരന്‍, സിദ്ദിഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, പ്രശാന്ത് അലക്സാണ്ടര്‍, സുധീര്‍ കരമന, സുരഭി സന്തോഷ്, ശ്രീവിദ്യ മുല്ലശേരി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.