തെന്നിന്ത്യന്‍ താരങ്ങളായ ആദി പിനിഷെട്ടിയും നിക്കി ഗല്‍റാണിയും വിവാഹിതരായി. ചെന്നൈയിലെ ഹോട്ടലില്‍വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. നിക്കിയുടെ വീട്ടില്‍വച്ച് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
രണ്ട് വര്‍ഷത്തിലധികമായി പ്രണയത്തിലാണ് നിക്കിയും ആദിയും. അടുത്തിടെയാണ് ഇരുവരുടേയും പ്രണയം പുറംലോകമറിയുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 24ന് വിവാഹ നിശ്ചയം നടന്നു. ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലായിരുന്നു.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983യിലൂടെയാണ് നിക്കി മലയാളത്തിലെത്തിയത്. തുടര്‍ന്ന് വെള്ളിമൂങ്ങ, ഇവന് മര്യാദരാമന്, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് ആദി. തമിഴ്-തെലുങ്ക് ചിത്രം ക്ലാപ്പ് ആണ് ആദിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.