1983 എന്ന നിവിൻപോളി നായകനായ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നിക്കി ഗിൽറാണി. മോഡലിംഗ് രംഗത്ത് നിന്നും ആണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം താരം പിന്നീട് തെന്നിന്ത്യയിലേക്ക് ചേക്കേറി. 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ബാല്യകാല സുഹൃത്തായാണ് താരം അഭിനയിച്ചത്. ഈ ചിത്രത്തിലെ വേഷത്തിന് ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡും താരം സ്വന്തമാക്കി. തുടർന്നു ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, മര്യാദരാമന് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. ധമാക്കയിലാണ് താരത്തിനെ അവസാനം മലയാളി പ്രേക്ഷകർ കണ്ടത്.
നായകളോട് ഏറെ പ്രിയമുള്ള നിക്കിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ‘ഒരിക്കൽ ഒരിടത്ത് നായകളെ ഭ്രാന്തമായി സ്നേഹിച്ച ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവർ പിന്നീട് സന്തോഷത്തോടെ ഒന്നായി ജീവിച്ചു. അവളാണ് ഞാൻ. ശുഭം.’ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രം പങ്ക് വെച്ചിരിക്കുന്നത്. കിരൺസാ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.