നടിയും അവതാരികയുമായുമൊക്കെ മലയാളികളുടെ പ്രിയങ്കരിയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസണ് 2ല്‍ എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെ പേളി ബോളിവുഡിലേക്കും എത്തി. സോഷ്യല്‍ മീഡിയയിലും സജീവമാണ് പേളി. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥി ആയ ശ്രീനിഷുമായി പ്രണയത്തിലായ പേളി ഷോ കഴിഞ്ഞപ്പോള്‍ വിവാഹിതരായി. ഇവര്‍ക്ക് പിന്നീട് നില എന്ന മകളും ജനിച്ചിരുന്നു. ഇപ്പോഴിതാ നിലയുടെ ആദ്യ ജന്മദിനം ആഘോഷിക്കുകയാണ് ഇരുവരും.
View this post on Instagram
നിലയ്ക്ക് ഇന്ന് ഒരു വയസ്. ഞങ്ങൾക്ക് അവളെ ഉമ്മ വയ്ക്കുന്നതും കെട്ടിപിടിക്കുന്നതും നിർത്താൻ കഴിഞ്ഞില്ല. അവൾ ഞങ്ങളുടെ സ്നേഹത്തിന്റെ ഏറ്റവും തിളക്കമുള്ള കിരണമാണ്. അതുപോലെ അവൾ ഞങ്ങളുടെ ഏറ്റവും വലിയ ടീച്ചർ കൂടിയാണ്. മമ്മയും ദാദയും നിന്നെ സ്നേഹിക്കുന്നു നില. അവൾ നിങ്ങൾക്കെല്ലാവർക്കും സ്നേഹം അറിയിക്കുന്നു… അവളുടെ വലിയ കുടുംബം– എന്നാണ് പേളിയും ശ്രീനിഷും കുറിച്ചിരിക്കുന്നത്. സ്നേഹത്തോടെ നിലയെ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
ബിഗ് ബോസിലൂടെ പ്രണയിച്ചാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. ബിഗ് ബോസ് ഒന്നാം സീസണിൽ പ്രേക്ഷകർക്ക് മുന്നിലായിരുന്നു പേളിയും ശ്രീനിഷും പ്രണയിച്ചത്. ശ്രീനിഷിനോട് പ്രണയം തോന്നിയ നിമിഷത്തെ കുറിച്ചും പേളി പറഞ്ഞിരുന്നു. ബിഗ് ബോസ് മത്സരത്തിൽ നിന്ന് പുറത്തു വന്നതിന് ശേഷം അധികം വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.