‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്തേക്ക് എത്തിയ അഭിനേത്രിയാണ് നിമിഷ സജയൻ. മലയാള സിനിമയിലെ തിരക്കേറിയ നായികയാണ് ഇന്ന് നിമിഷ. നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള താരം മിക്ക സിനിമകളിലും നാടൻ വേഷങ്ങളിലാണ് എത്തിയിട്ടുള്ളത്. ഈട, ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ നിമിഷയ്ക്ക് ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. കഴിഞ്ഞയിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ട് വൈറലായി മാറി. നാടൻ ലുക്ക് ഒക്കെ വിട്ട് അൽപം ഹോട്ട് ആയാണ് നിമിഷ പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രേക്ഷകരുടെ കൈയ്യടി നേടിക്കൊടുത്തു. ജിസ് ജോയ് ഒരുക്കിയ ത്രില്ലർ ചിത്രമായ ‘ഇന്നലെ വരെ’യിൽ ആസിഫ് അലിക്കും ആന്റണി വർഗീസിനുമൊപ്പം നിമിഷയും ഉണ്ടായിരുന്നു. ചിത്രത്തില് സിദ്ദിഖ്, അതുല്യ, റെബേക്കാ മോണിക്കാ ജയന്, ഡോ.റോണി ഡേവിഡ്, ശ്രീലഷ്മി, ശ്രീഹരി എന്നിവരും പ്രധാന താരങ്ങളാണ്. ബോബി – സഞ്ജയ്യുടേതാണ് ഈ ചിത്രത്തിന്റെ കഥ.
മുംബൈയിലെ അംബർനാഥിലാണ് നിമിഷ ജനിച്ചതും വളർന്നതും. അച്ഛൻ സജയൻ നായർ മുംബൈയിൽ എഞ്ചിനീയറാണ്, അമ്മ ബിന്ദു. ബദ്ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിലായിരുന്നു പഠനം. പഠനകാലത്തു തന്നെ കലാകായിക രംഗങ്ങളിൽ നിമിഷ സജീവമായി പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി. തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. കോളേജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നു. ഇക്കാലത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചത്.
View this post on Instagram