ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നിമിഷ സജയൻ ഇന്ന് മലയാള സിനിമയിൽ ഏറെ തിരക്കേറിയ നായികയായി തീർന്നിരിക്കുകയാണ്. ഈട, ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ നിമിഷ ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയെടുത്തിട്ടുണ്ട്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച കൈയ്യടിയാണ് താരം നേടിയത്. നിവിൻ പോളി നായകനായ തുറമുഖമാണ് നിമിഷയുടെ പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രം.
ഇപ്പോഴിതാ നടൻ ആന്റണി വർഗീസിനൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് നിമിഷ. ജിസ് ജോയ് ഒരുക്കുന്ന പുതിയ ത്രില്ലർ ചിത്രത്തിൽ ആസിഫ് അലിക്കും ആന്റണി വർഗീസിനുമൊപ്പം നിമിഷ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ സിദ്ദിഖ്, അതുല്യ, റെബേക്കാ മോണിക്കാ ജയന്, ഡോ.റോണി ഡേവിഡ്, ശ്രീലഷ്മി, ശ്രീഹരി എന്നിവരും പ്രധാന താരങ്ങളാണ്. ബോബി-സഞ്ജയ് യുടേതാണ് ഈ ചിത്രത്തിന്റെ കഥ.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ടിനു പാപ്പച്ചന് ഒരുക്കിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെയും കയ്യടി നേടി. ടിനു പാപ്പച്ചൻ ഒരുക്കുന്ന അജഗജാന്തരമാണ് പുതിയ ചിത്രം.