ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നിമിഷ സജയൻ ഇന്ന് മലയാള സിനിമയിൽ ഏറെ തിരക്കേറിയ നായികയായി തീർന്നിരിക്കുകയാണ്. ഈട, ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ നിമിഷ ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയെടുത്തിട്ടുണ്ട്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച കൈയ്യടിയാണ് താരം നേടിയത്. നിവിൻ പോളി നായകനായ തുറമുഖം, ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്നീ ചിത്രങ്ങളാണ് നിമിഷയുടെ പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രങ്ങൾ.
View this post on Instagram
ഗൃഹലക്ഷ്മി മാഗസിന് വേണ്ടി നടത്തിയിരിക്കുന്ന താരത്തിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകഹൃദയങ്ങൾ കവർന്നിരിക്കുന്നത്. അരുൺ പയ്യടിമീത്തലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
View this post on Instagram