ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും താരം വളരെ ശ്രദ്ധ നേടി. മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഒന്നുമില്ല എങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.
തെലുങ്കിൽ നിതിനൊപ്പം അഭിനയിച്ച ചെക്ക് എന്ന ചിത്രത്തിൽ ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുന്നതോടെ പ്രേക്ഷകരുടെ ശ്രദ്ധ വീണ്ടും പിടിച്ചുപറ്റിയിരിക്കുകയാണ് പ്രിയ. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഒരു പ്രമോ സോങ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന നിതിനും പ്രിയ വാര്യറുമായുള്ള പ്രണയ നിമിഷങ്ങളാണ് ആ ഗാനത്തിന്റെ പ്രമോ വീഡിയോയിൽ ഉണ്ടായിരുന്നത്. യൂട്യൂബിൽ ഹിറ്റായി മാറിയ ആ പ്രമോ വീഡിയോയ്ക്ക് ശേഷം ഇപ്പോഴിതാ മറ്റൊരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ബീച്ച് ഡാൻസും റൊമാന്റിക് രംഗങ്ങളും മനോഹരമായി തന്നെ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 49 സെക്കൻഡ് മാത്രമുള്ള ഈ പ്രമോ വീഡിയോ മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. പ്രിയ വാര്യറുടെ ഗ്ലാമർ നൃത്തവും റൊമാന്റിക് രംഗങ്ങളും എല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.