മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച ലോഹം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നിരഞ്ജന അനൂപ്. ചിത്രത്തില്‍ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് നിരഞ്ജന എത്തിയത്. ലോഹത്തിനു ശേഷം 2017ല്‍ C/Oസൈറ ബാനു, ഗൂഢോലോചന, പുത്തന്‍പണം എന്നീ ചിത്രങ്ങളില്‍ നിരഞ്ജന അഭിനയിച്ചു. മൃദുല്‍ എം നായര്‍ സംവിധാനം ചെയ്ത ബിടെക് എന്ന ചിത്രത്തില്‍ നിരഞ്ജന അവതരിപ്പിച്ച അനന്യ വിശ്വനാഥന് എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സൈജൂസ് സംവിധാനം ചെയ്ത ഇര, ജിതിന് ജിത്തു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്നിവയാണ് നിരഞ്ജനയുടെ മറ്റു ചിത്രങ്ങള്‍. ഷെയ്ന് നിഗം നായകനാകുന്ന ‘ബര്‍മുഡ’, അനൂപ് മേനോന് സംവിധാനം ചെയ്യുന്ന കിങ് ഫിഷ് എന്നിവയാണ് നിരഞ്ജനയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
മലയാള സിനിമയുമായി വളരെയധികം ബന്ധമുള്ള കുടുംബത്തിലെ ഇളമുറക്കാരികൂടിയാണ് നിരഞ്ജന. ദേവാസുരം സിനിമയിലെ മോഹന്‍ലാല്‍-രേവതി കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായത് നിരഞ്ജനയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ്. അവരുടെ മകള്‍ നാരായണിയുടെയും അനൂപ് അക്ബറിന്റേയും മകളാണ് നിരഞ്ജന. മികച്ച നല്‍ത്തകി കൂടിയായ നിരഞ്ജന മഞ്ജു വാര്യര്‍ക്കും ശോഭനയ്ക്കുമൊപ്പം വേദി പങ്കിട്ടുണ്ട്.
തന്റെ കൂട്ടുകാരികൾക്കൊപ്പം ഡാൻസ് കളിക്കുന്ന നിരഞ്ജനയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്ഷണനേരം കൊണ്ട് വീഡിയോ വൈറലായി കഴിഞ്ഞു.
View this post on Instagram