‘ഇത് ഭീഷ്മയേക്കാള്‍ പവര്‍ഫുള്‍’; നിതിന്‍,രശ്മിക മന്ദാന, വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു

ഭീഷ്മ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം നിതിന്‍, രശ്മിക മന്ദാന, സംവിധായകന്‍ വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു. #VNRട്രിയോ എന്നാണ് ചിത്രത്തിന്റെ പേര്. ഭീഷ്മയെക്കാള്‍ പവര്‍ഫുള്‍ രീതിയിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്.

മെഗാസ്റ്റാര്‍ ചിരഞ്ജീവിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. മുഹൂര്‍ത്തം ഷോട്ടിനായി ചിരഞ്ജീവി ക്ലാപ്‌ബോര്‍ഡ് അടിച്ചപ്പോള്‍ സംവിധായകന്‍ ബോബി സ്വിച്ച് ഓണ്‍ കര്‍മങ്ങള്‍ നിര്‍വഹിച്ചു. ആദ്യ ഷോട്ട് ഗോപിചന്ദ് മലിനെനി സംവിധാനം നിര്‍വഹിച്ചു. തിരക്കഥാകൃത്തുക്കളായ ഹനു രാഘവപുടിയും ബുച്ചിബാബു സേനയും നിര്‍മാതാക്കള്‍ക്ക് തിരക്കഥ കൈമാറി.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ എര്‍നെനിയും വൈ രവി ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം- ജി വി പ്രകാശ് കുമാര്‍, ക്യാമറ- സായ് ശ്രീറാം, എഡിറ്റര്‍ – പ്രവീണ്‍ പുടി, കലാ സംവിധാനം- റാം കുമാര്‍, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, പിആര്‍ഒ- ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago