വനിത മാഗസിന് വേണ്ടി നിത്യദാസും മകൾ നൈനയും ഒന്നിച്ച ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. 2001 ല്‍ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടന്, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്, കുഞ്ഞിക്കൂനന്, കഥാവശേഷന് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2007 ല്‍ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.
മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാള്‍ ആണ് ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളുമാണ് നമന്‍ സിങ് ജംവാളുമാണ് മക്കള്‍.
വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയര്‍ ചെയ്യാറുണ്ട്.