മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഈ പറക്കും തളിക. പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേഷകരുടെ ഇഷ്ട്ട സിനിമകളിൽ ഒന്നായി ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിലെ നായികയായ നിത്യ ദാസും പ്രേക്ഷകർക്ക് വളരെ പെട്ടന്നാണ് പ്രിയങ്കരിയായി മാറിയത്. ഈ പറക്കും തളികയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച താരമാണ് നിത്യ ദാസ്. സിനിമ വലിയ വിജയമായതോട് കൂടി സിനിമയിലെ നായികയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിന്ന താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താരത്തിന് കോവിഡ് ടെസ്റ്റ് നടത്തുന്നതിന്റെ വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ആരോഗ്യപ്രവർത്തകർ താരത്തിന്റെ വീട്ടിൽ വന്നാണ് ടെസ്റ്റ് നടത്തിയിരിക്കുന്നത് എന്ന് വിഡിയോയിൽ നിന്ന് മനസിലാക്കാം. ശേഷം മകൾക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കോവിഡ് അത്ര സുഖമുള്ള കാര്യം അല്ല എന്നും താരം വീഡിയോയുടെ കൂടെ പ്രേക്ഷകരുമായി പങ്കുവെച്ച്. വീഡിയോ കാണാം,