ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നിത്യ ദാസ്. നരിമാന്, കുഞ്ഞിക്കൂനന്, ബാലേട്ടന്, സൂര്യ കിരീടം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. പൊന്‍ മേഖലൈ, മാനത്തോടു മഴൈകാലം എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2007 ല്‍ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.
മലയാളം, തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാള്‍ ആണ് ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമന്‍ സിങ് ജംവാളുമാണ് മക്കള്‍.
വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയര്‍ ചെയ്യാറുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം പിന്നീട് മിനിസ്ക്രീനിലൂടെ തിരിച്ചെത്തിയിരുന്നു. യാത്രയെ പ്രണയിക്കുന്നവരാണ് നിത്യയും ഭര്‍ത്താവ് അര്ബിന്ദും. ഇവര്‍ക്ക് രണ്ട് കുട്ടികളാണ് ഉളളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെക്കാറുണ്ട്.
ഇപ്പോള്‍ തന്റെ മകള്‍ നൈനക്കൊപ്പമുള്ള ഡാൻസ് വീഡിയോയാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ഇതിൽ ഏതാ അമ്മ?, നിങ്ങൾ ശരിക്കും അമ്മയും മകളുമാണോ..? എന്നെല്ലാമാണ് വീഡിയോ കണ്ട ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. രാജമൗലി ചിത്രം ആർ ആർ ആറിലെ ഗാനത്തിനാണ് ഇരുവരും ചുവട് വെച്ചിരിക്കുന്നത്.
View this post on Instagram