മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ഓസ്കാറും ഗോൾഡൻ ഗ്ലോബ് അവാർഡുകളും കരസ്ഥമാക്കിയ ഫ്രോസന്റെ രണ്ടാം ഭാഗത്തിൽ നിത്യ മേനോൻ ശബ്ദം നൽകുന്നു. നവംബർ 22ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനാണ് നിത്യ മേനോൻ ശബ്ദം നൽകുന്നത്. ചിത്രത്തിലെ നായികാ കഥാപാത്രമായ എൽസയാണ് നിത്യയുടെ ശബ്ദത്തിലൂടെ സംസാരിക്കുന്നത്.
ഐസിനെയും മഞ്ഞിനേയും നിയന്ത്രിക്കുവാൻ തക്ക മാന്ത്രീക ശക്തിയുള്ള എൽസ എന്ന രാജകുമാരിയുടെ ആ ശക്തി തന്നെ അവളെ അപകടത്തിലാക്കുകയും കലർപ്പില്ലാത്ത സ്നേഹത്തിലൂടെ എൽസയെ സഹോദരി അന്ന ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നതാണ് ആദ്യ ഭാഗത്തിന്റെ പ്രമേയം. രണ്ടാം ഭാഗത്തിൽ എൽസയുടെ മാന്ത്രിക ശക്തികളുടെ ഉറവിടം തേടിയുള്ള യാത്രയാണ് പ്രമേയം. പ്രിയങ്ക ചോപ്ര, പരിനീതി ചോപ്ര എന്നിവരാണ് ഹിന്ദി വേർഷനിൽ ശബ്ദം കൊടുക്കുന്നത്. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലാണ് ഫ്രോസൺ 2 നവംബർ 22ന് തീയറ്ററുകളിൽ എത്തുന്നത്.
Meet the Queen of Arendelle… from the South!
Welcoming the ever stunning #NithyaMenen as the voice of Elsa in Telugu!#Frozen2 #FrozenSisters pic.twitter.com/HSjn82gnfb— Walt Disney Studios India (@DisneyStudiosIN) November 6, 2019