ബോൾഡായ കഥാപാത്രങ്ങൾ കൊണ്ട് എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടിയാണ് നിത്യ മേനോൻ. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. മിസ്കിൻ സംവിധാനം നിർവഹിക്കുന്ന സൈക്കോയിലാണ് പ്രേക്ഷകർ അവസാനം നിത്യ മേനോനെ കണ്ടത്. കൂടാതെ പ്രാണ, മിഷൻ മംഗൾ എന്നീ ചിത്രങ്ങളിലും ഈ അടുത്ത് താരം അഭിനയിച്ചു. മിഷൻ മംഗളിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരത്തിന്റെ പുതിയ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. യവന കഥയിലെ നായികയെ പോലെ മനോഹാരിയായി താരം എത്തിയിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസാണ്.