മലയാളത്തിൽ ഏറെ പ്രേക്ഷകപ്രശംസ നേടിയ ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജും ബിജു മേനോനും തകർത്ത് അഭിനയിച്ച അയ്യപ്പനും കോശിയും. മലയാളത്തിൽ വൻ ഹിറ്റ് ആയ പടത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് സാഗർ കെ ചന്ദ്രയാണ്. ഭീംലനായക് എന്നാണ് തെലുങ്ക് റീമേക്കിന്റെ പേര്. ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ പവൻ കല്യാൺ അവതരിപ്പിക്കുമ്പോൾ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെ റാണയാണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്.
അതേസമയം, കണ്ണമ്മയായി എത്തുന്നത് നടി നിത്യ മേനോൻ ആണ്. മലയാളത്തിൽ നടി ഗൗരി നന്ദ ആയിരുന്നു കണ്ണമ്മ ആയി എത്തിയത്. പൃഥ്വിരാജിന്റെ ഭാര്യ റൂബിയായി സംയുക്ത മേനോൻ എത്തും. സംയുക്തയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഇത്. ചിത്രത്തിലെ മറ്റൊരു പ്രധാനതാരം സമുദ്രക്കനിയാണ്.
2nd Single from #PowerStar #PawanKalyan starrer #BheemlaNayak, #AnthaIshtam to be out on October 15.
The film to hit the screens on Jan 12, 2022.#PSPK pic.twitter.com/SUHkDhkcvn
— Jyothi Jha (@jyothi_jha) October 5, 2021
ഭീംല നായക് എന്നാണ് തെലുങ്ക് റീമേക്കിൽ അയ്യപ്പൻ നായരുടെ കഥാപാത്രത്തിന്റെ പേര്. കോശി കുര്യൻ ഡാനിയൽ ശേഖർ എന്നായി മാറി. ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ്. തമൻ ആണ് സംഗീതം. രവി കെ ചന്ദ്രൻ ആണ് ഛായാഗ്രഹണം. ചിത്രം ജനുവരി 12ന് തിയറ്ററുകളിൽ എത്തും.