തെന്നിന്ത്യയിലും ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ച് എടുത്ത താരമാണ് നിത്യ മേനോൻ. സ്വന്തം നിലപാടിൽ ഉറച്ചു നിക്കുന്ന താരം വിമർശനങ്ങൾക്കും ഇരയാകാറുണ്ട്. ഹനുമാൻ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ ആദ്യമായി വേഷമിട്ട നിത്യാമേനോൻ വീണ്ടും മലയാളത്തിലേക്ക് എത്തിയത് ആകാശഗോപുരം എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ്. കോളാമ്പി ആയിരുന്നു നിത്യയുടെ അവസാനത്തെ മലയാളചിത്രം. ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികാ വേഷങ്ങൾ നിത്യാമേനോൻ ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും വരുന്ന വണ്ണത്തെ കുറിച്ചും പൊക്കത്തെ കുറിച്ചും ഉള്ള കമന്റുകൾ ഒന്നും തന്നെ ബാധിക്കാറില്ല എന്നു താൻ പ്രാധാന്യം നൽകുന്നത് അഭിനയത്തിനാണ് എന്നും താരം പറയുന്നു.
“സിനിമയിൽ പെർഫോമൻസാണ് ഒന്നാമത്തെ കാര്യം. ശരീര സൗന്ദര്യത്തിന് അതുകഴിഞ്ഞേ സ്ഥാനമുളളൂ.
ഒരു നിമിഷത്തിൽ സംഭവിക്കുന്ന അത്ഭുതമാണ് എനിക്ക് അഭിനയം. അതുകൊണ്ട് അതിന്റെ ക്രെഡിറ്റും എടുക്കാനാവില്ല. പിിന്നെ പുതിയ ഭാഷകൾ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണ്. എല്ലാ ഭാഷയിലും സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്യുന്നത്. ഓരോ ഭാഷയിലെ സെറ്റിലും അതേ ഭാഷയിൽ തന്നെ സംസാരിക്കാൻ ശ്രമിക്കാറുണ്ട്. ആളുകളോട് അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കാൻ ഇഷ്ടമാണെനിക്ക്”. നിത്യ മേനോൻ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…