ജയറാം നായകനായ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി അഭിനയം ആരംഭിച്ച് ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ നടിയാണ് നിവേദ തോമസ്. തെലുങ്കിലും തമിഴിലും മലയാളത്തിലുമായി കൈനിറയെ ചിത്രങ്ങളാണ് താരത്തിനിപ്പോൾ ഉള്ളത്. വെറുതെ ഒരു ഭാര്യക്ക് ശേഷം ചാപ്പാ കുരിശ്, പോരാളി, റോമൻസ്, ജില്ല, പാപനാസം, ജന്റിൽമാൻ, നിന്നു കോരി, ജയ് ലവ കുശ, 118, ദർബാർ, വി, വക്കീൽ സാബ് തുടങ്ങിയ ചിത്രങ്ങളിലും നിവേദ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി.
ജനിച്ചത് ചെന്നൈയിൽ ആണെങ്കിലും കേരളത്തിലെ ഇരിട്ടിയിലാണ് നിവേദയുടെ കുടുംബവേരുകൾ ഉള്ളത്. ആർകിടെക്ച്ചറിൽ ബിരുദമുള്ള നിവേദ മലയാളം, തെലുങ്ക്, തമിഴ്, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ മനോഹരമായി സംസാരിക്കും. സൺ ടിവിയിലെ മൈ ഡിയർ ഭൂതം എന്ന സീരിയലിൽ ബാലതാരമായിട്ടാണ് നിവേദ അഭിനയം ആരംഭിച്ചത്. അതിന് പിന്നാലെയാണ് വെറുതെ ഒരു ഭാര്യയിൽ അഭിനയിച്ചത്. തുടർന്ന് തമിഴിലും മലയാളത്തിലും ചെറിയ റോളുകൾ ചെയ്‌തിരുന്ന നടിക്ക് സാമുതിരക്കനി ഒരുക്കിയ പോരാളിയിലെ റോൾ ഏറെ ശ്രദ്ധ നേടിക്കൊടുത്തു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാസത്തിൽ മലയാളത്തിൽ അൻസിബ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നിവേദ അവതരിപ്പിച്ചത്.
2016ൽ നാനി നായകനായ ജന്റിൽമാനിലൂടെയാണ് നിവേദ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ചത്. നാനിയുടെ തന്നെ നിന്നു കോരിയിൽ നായികയായ താരം ജൂനിയർ എൻ ടി ആറിന്റെ നായികയായി ബോക്‌സോഫീസ് സൂപ്പർഹിറ്റ് ചിത്രം ജയ് ലവ കുശയിലും അഭിനയിച്ചു. 2020ൽ രജനികാന്തിന്റെ മകളായി തമിഴ് ചിത്രം ദർബാറിൽ അഭിനയിച്ച നിവേദ അമിതാഭ് ബച്ചന്റെ പിങ്ക് എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വക്കീൽ സാബിൽ പവൻ കല്യാണിനൊപ്പവും അഭിനയിച്ചു. മീറ്റ് ക്യൂട്ട്, ശാകിനി ദാകിനി എന്നീ തെലുങ്ക് ചിത്രങ്ങളാണ് താരത്തിന്റെ പുതിയതായി ഒരുങ്ങുന്നത്.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ താൻ സ്വയം പശുവിനെ കറന്നെടുത്ത പാൽ കൊണ്ട് ചായ കുടിച്ച സന്തോഷമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. പശുവിനെ കറക്കുന്ന വീഡിയോയും നിവേദ പങ്ക് വെച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…