കഴിഞ്ഞ കുറച്ചു കാലമായി തന്നെ വിമർശിക്കുന്നവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് പടവെട്ട് എന്ന സിനിമയിൽ നിവിൻ പോളി കാഴ്ച വെയ്ക്കുന്നത്. സിനിമ കണ്ടിറങ്ങിയവർ ഒരേ സ്വരത്തിൽ നിവിൻ പോളിയുടെ പ്രകടനത്തെയും സിനിമയെയും വാനോളം പുകഴ്ത്തുകയാണ്. ചിത്രത്തിന്റെ കഥയും കഥ പറഞ്ഞ രീതിയും സംഗീതവും ക്യാമറയും തുടങ്ങി എല്ലാ മേഖലകളിലും മികച്ചു നിന്ന ഒരു ചിത്രമായി മാറിയിരിക്കുകയാണ് പടവെട്ട്. ഹൈപ്പ് വെച്ച് പടം കാണാൻ പോയവർക്ക് പോലും അതുക്കും മേലെ ആയിരുന്നു പടം നൽകിയ അനുഭവം.
നിവിൻ പോളിക്കൊപ്പം ഷമ്മി തിലകനും ഷൈനും ഇന്ദ്രൻസും തുടങ്ങി മറ്റ് അഭിനേതാക്കൾ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. നവാഗത സംവിധായകനായ ലിജു കൃഷ്ണയുടെ ആദ്യ സംവിധാന സംരംഭം തന്നെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. അടിച്ചമർത്തപ്പെടുന്നവർ സമൂഹത്തിനോട് പോരാടി അതിജീവനം നടത്തുന്നതാണ് ചിത്രത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. സമകാലീന രാഷ്ട്രീയവും ചരിത്രമറിയുന്ന മനുഷ്യരുടെ പോരാട്ടവും അതിജീവനവും ഒക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. നിവിൻ പോളിയുടെ ഇതുവരെയുള്ള സിനിമകളിൽ മികച്ച ചിത്രമാണ് പടവെട്ട് എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ആദ്യ സംവിധാന സംരംഭം തന്നെ ഗംഭീര അഭിപ്രായം സ്വന്തമാക്കിയതിന്റെ സംതൃപ്തിയോടെ ലിജു കൃഷ്ണയ്ക്ക് ഇന്ന് ഉറങ്ങാം. സംഗീത സംവിധാനം ഗോവിന്ദ് വസന്തയ്ക്കും നിറഞ്ഞ കൈയടിയാണ് പ്രേക്ഷകർ നൽകുന്നത്. സൗജന്യം നൽകി നമ്മളെ ഊറ്റി കുടിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരെക്കുറിച്ച് ആണ് ചിത്രം സംസാരിക്കുന്നത്. ഒപ്പം അതിജീവനത്തിന് വേണ്ടി പോരാടുന്ന ഒരു ജനതയുടെ കഥ കൂടിയാണ് ചിത്രം പറയുന്നത്.