റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിൽ ഇത്തിക്കര പക്കിയുടെ വേഷത്തിൽ ലാലേട്ടനെത്തുന്നു എന്ന വാർത്ത പുറത്തുവന്നപ്പോൾ മുതൽ അത് സോഷ്യൽ മീഡിയയിലും പ്രേഷകർക്കിടയിലും തരംഗമായി മാറി.
ഇത്തിക്കര പക്കിയായിയെത്തുന്ന ലാലേട്ടന്റെ ചിത്രങ്ങളും പുറത്തിറങ്ങിയതോട് കൂടി ആവേശം വേറെ തലത്തിലെത്തി. ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നത് ലാലേട്ടന്റെ പുതിയ ചിത്രമാണ്. ഇടത്തേ കാൽ തന്റെ അരക്ക് മുകളിൽ ഉയരമുള്ള ഒരു മരക്കുറ്റിക്ക് മുകളിൽ ഉയർത്തിവെച്ച് നിൽക്കുന്ന മാസ്സ് ഫോട്ടോ അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിലെ ലാലേട്ടന്റെ ഭാഗങ്ങൾ ഇതിനകം ചിത്രീകരിച്ചു കഴിഞ്ഞു. കായംകുളം കൊച്ചുണ്ണിയിൽ നായകനായ നിവിൻ പോളി ലാലേട്ടനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തിട്ടുണ്ട്. “ഒന്നല്ല, പല തരത്തിൽ എന്നെ പ്രചോദിപ്പിക്കുന്ന ഒരു ഇതിഹാസത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞുവെന്നുള്ളത് ഒരു അനുഗ്രഹമാണ്. ആ ഒരു അനുഭവം ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്. ലാലേട്ടാ… സെറ്റിൽ അങ്ങയെ വളരെയധികം മിസ് ചെയ്യുന്നു.” ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഇനിയെന്നാണ് തീയറ്ററുകളിൽ എത്തുക എന്നതാണ് ഓരോ മലയാളിയും ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…