Sunday, September 20

ലൊക്കേഷനിൽ ലാലേട്ടനെ ഏറെ മിസ് ചെയ്യുന്നു: നിവിൻ പോളി

Pinterest LinkedIn Tumblr +

റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിൽ ഇത്തിക്കര പക്കിയുടെ വേഷത്തിൽ ലാലേട്ടനെത്തുന്നു എന്ന വാർത്ത പുറത്തുവന്നപ്പോൾ മുതൽ അത് സോഷ്യൽ മീഡിയയിലും പ്രേഷകർക്കിടയിലും തരംഗമായി മാറി.

ഇത്തിക്കര പക്കിയായിയെത്തുന്ന ലാലേട്ടന്റെ ചിത്രങ്ങളും പുറത്തിറങ്ങിയതോട് കൂടി ആവേശം വേറെ തലത്തിലെത്തി. ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നത് ലാലേട്ടന്റെ പുതിയ ചിത്രമാണ്. ഇടത്തേ കാൽ തന്റെ അരക്ക് മുകളിൽ ഉയരമുള്ള ഒരു മരക്കുറ്റിക്ക് മുകളിൽ ഉയർത്തിവെച്ച് നിൽക്കുന്ന മാസ്സ് ഫോട്ടോ അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിലെ ലാലേട്ടന്റെ ഭാഗങ്ങൾ ഇതിനകം ചിത്രീകരിച്ചു കഴിഞ്ഞു. കായംകുളം കൊച്ചുണ്ണിയിൽ നായകനായ നിവിൻ പോളി ലാലേട്ടനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തിട്ടുണ്ട്. “ഒന്നല്ല, പല തരത്തിൽ എന്നെ പ്രചോദിപ്പിക്കുന്ന ഒരു ഇതിഹാസത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞുവെന്നുള്ളത് ഒരു അനുഗ്രഹമാണ്. ആ ഒരു അനുഭവം ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്. ലാലേട്ടാ… സെറ്റിൽ അങ്ങയെ വളരെയധികം മിസ് ചെയ്യുന്നു.” ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഇനിയെന്നാണ് തീയറ്ററുകളിൽ എത്തുക എന്നതാണ് ഓരോ മലയാളിയും ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യം.

“Lucifer”
Loading...
Share.

About Author

Leave A Reply