പ്രേക്ഷകമനസ്സുകൾ കീഴടക്കി മുന്നേറുന്ന മേരിക്കുട്ടിയിലെ വിനീത് ശ്രീനിവാസൻ ആലപിച്ച തിരകളെതിരെ വന്നാലും എന്ന മനോഹരഗാനം പുറത്തിറങ്ങി. സന്തോഷ് വർമയുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ആനന്ദ് മധുസൂദനാണ്. ട്രാൻസെക്ഷ്വലായ മേരിക്കുട്ടിയെന്ന കഥാപാത്രത്തെ അതിന്റെ പൂർണതയിൽ ജയസൂര്യ അവതരിപ്പിച്ചിരിക്കുന്ന ഈ രഞ്ജിത് ശങ്കർ ചിത്രം ഒട്ടേറെ ജീവിതങ്ങൾക്ക് പ്രചോദനമേകി വിജയകരമായി പ്രദർശനം തുടരുകയാണ്.