ജയസൂര്യയുടെ ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായ മേരിക്കുട്ടിയുമായി എത്തിയ രഞ്ജിത്ത് ശങ്കർ ചിത്രം ഞാൻ മേരിക്കുട്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. സന്തോഷ് വർമയുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ ഈണമിട്ട് ആൻ ആമി ആലപിച്ച കാണാ കടലാസ്സിലാരോ എന്ന മനോഹരഗാനത്തിന്റെ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. തളർച്ചകൾക്കും തടസ്സങ്ങൾക്കും മുന്നിൽ പകച്ചു നിൽക്കുന്ന ഓരോരുത്തർക്കും ഒരു പ്രചോദനമാണ് മേരിക്കുട്ടിയും അതിലെ ഈ മനോഹരഗാനവും.