വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി.ബിജു മേനോനെ കൂടാതെ അജു വർഗീസ്,അനശ്വര രാജൻ,വിജയരാഘവൻ തുടങ്ങിയവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രം നിർമിക്കുന്നത് സെൻട്രൽ പിക്ചേഴ്സ് ആണ്.ഷാരിഷ്, ജെബിൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിലെ ഞാനെന്നും കിനാവ് എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ബിജിപാൽ ആണ് സംഗീതം.