മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി അതിന് ശേഷം നായികയായും തിളങ്ങുകയായിരുന്നു.പിന്നീട് ഇരുപത്തൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്നം ചിത്രം പൊന്നിയിന്‍ ശെല്‍വത്തിലൂടെ ശാലിനി വീണ്ടും അഭിനയരംഗത്തേയ്ക്ക് എന്നുള്ള വാര്‍ത്തകള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരുന്നത്. ചില തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.എന്നാല്‍ ഇപ്പോഴിതാ തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശാലിനി.
അതിന്റെ കാരണവും ശാലിനി പറഞ്ഞു. സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവ് സാധ്യമല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.പ്രയാസകരമായ ഒരു കാര്യമാണത.് സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭര്‍ത്താവും സ്കൂളില്‍ പോകുന്ന രണ്ടു കുഞ്ഞുങ്ങളും ഞാന്‍ എന്തുചെയ്യും.പല നടിമാരും മക്കള്‍ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. കാരണം അത് കുടുംബ ജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട് എന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.