ആസിഫലി പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് മന്ദാരം.നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന് ഗെറ്റപ്പാണ് ആസിഫിനുള്ളത്.
ചിത്രത്തിൽ ആസിഫിനൊപ്പം തന്നെ പ്രാധാന്യം ഉള്ള രണ്ട് കഥാപാത്രങ്ങളെ മേഘയും അർജുൻ അശോകുമാണ് അവതരിപ്പിക്കുന്നത്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലെ ശ്രദ്ധേയ വേഷത്തിലൂടെ പ്രശസ്തയാണ് മേഘ. അർജുൻ അശോകൻ പറവയിലെയും ബി ടെക്കിലെയും വരത്തനിലെയും ഗംഭീര പ്രകടനത്തിന് ശേഷമാണ് ഈ ചിത്രത്തിൽ എത്തുന്നത്.
മന്ദാരത്തിലെ രണ്ടാം ഗാനം ‘നൂറ് വട്ടം’ റിലീസായി…മുജീബ് മജീദ് ഈണമിട്ട ഗാനം ആലപിച്ചത് സിനോവ് രാജാണ്. ചിത്രം ഉടൻ റിലീസിന്